KOYILANDY DIARY.COM

The Perfect News Portal

നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മോട്ടോർ ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെയും, കൊയിലാണ്ടി സ്റ്റൈലൊ ഒപ്റ്റിക്സിൻ്റെയും ആഭിമുഖ്യത്തിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

റിട്ട: ഐ ക്യാമ്പ് കോ-ഓർഡിനേറ്റർ കെ ഗോപിനാഥിൻ്റ നേതൃത്വത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് നടന്ന  ക്യാമ്പ് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡണ്ട്, ഇ. ടി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ബിജു, കെ. ഗോപിനാഥ് സംസാരിച്ചു.

Share news
error: Content is protected !!