KOYILANDY DIARY.COM

The Perfect News Portal

നവകേരളസദസ്സ്: കൊയിലാണ്ടിയിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.. കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിൻ്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ഹാൾ അങ്കണത്തില്‍ നടന്ന പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി വി ഗിരിജ അധ്യക്ഷത വഹിച്ചു.
മത്സരത്തില്‍ നജീബ ഒന്നാം സ്ഥാനവും, ഫാത്തിമ രണ്ടാം സ്ഥാനവും, ഷഹര്‍ബാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയില്‍ മുന്‍ എം.എല്‍.എ മാരായ പി.വിശ്വന്‍, കെ. ദാസന്‍ എന്നിവര്‍ പങ്കെടുത്തു. കെ. ഷിജു സ്വാഗതവും നോഡല്‍ ഓഫീസര്‍ എന്‍. എം ഷീജ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!