KOYILANDY DIARY

The Perfect News Portal

നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം കൊടിയേറി. 2024 ഫെബ്രുവരി 20ന് വിവിധ ചടങ്ങുകളോടെ ആരംഭിച്ച മഹോത്സവം 25ന് സമാപിക്കും. ഞായർ പുലർച്ചെ 5.30: നട തുറക്കൽ 6 മണിക്ക്: ഗണപതി ഹോമം. 7 മണി: തുയിൽ ഉണർത്തൽ, 8 മണി: നവഗം പഞ്ചഗവ്യം. 9 മണി: ഇളനീർ കുല വരവ്,12 മണി: മദ്ധ്യാഹ്‌ന പൂജ, 12:30 കുട്ടിച്ചാത്തൻ വെള്ളാട്ട്,
1:30ന്: കാരണവർ വെള്ളാട്ട്, തുടർന്ന് : അന്നദാനം. 2 മണി: അഭയം വീട്ടിൽ നിന്നും (കാളകണ്ടം) ആരംഭിക്കുന്ന ആഘോഷ വരവ്, 4 മണി: കുട്ടിച്ചാത്തൻ തിറ, 6.30ന് : ദീപാരാധന, 6.45 ന് : നാന്ദകം എഴുന്നള്ളത്,  7 മണി: തായംഭക, 11 മണി :ഭഗവതി വെള്ളാട്ട്.
Advertisements
   
2024 ഫെബ്രുവരി 26 തിങ്കളാഴ്ച പുലർച്ചെ12 മണി: ചാമുണ്ഡി തിറ, 1 മണി മക്കൾ തിറ, 2 മണി : പരദേവത തിറ, 3 മണി : നാഗത്തിറ, 4 മണി: ഭഗവതി തിറ, 7 മണി കാരണവർ തിറ 8 മണി: ഉത്തമ ഗുരുതി തർപ്പണം.