KOYILANDY DIARY

The Perfect News Portal

കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം പന്തലായനി ബ്ലോക്ക് വ്യവസായ – വികസന – വിപണന കേന്ദ്രത്തിൽ ചേർന്നു. സമ്മേളനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ നിജില പറവകൊടി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് വേണു. കെ. കെ അധ്യക്ഷതവഹിച്ചു.
ആശംസകൾ അർപ്പിച്ചു മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, ചന്ദ്രൻ കരിപ്പാലി, വി.കെ. നാരായണൻ, ശ്രീധരൻ അമ്പാടി, എം.ടി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി ദിനേശൻ, വരവ് ചെലവ് കണക്കു ട്രഷ്റർ എം. വേലായുധൻ എന്നിവർ അവതരിപ്പിച്ചു.
Advertisements
പെൻഷൻ കുടിശ്ശിക, ക്ഷമാശ്വാസ കുടിശ്ശിക, ട്രെയിനിങ് പിരീയഡ് സർവ്വീസായി പരിഗണിക്കൽ, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കൽ, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. പി. കെ. ശശീന്ദ്രൻ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് പരമേശ്വരൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ദിനേശൻ. വി (പ്രസിഡണ്ട്), മുഹമ്മദ് കാളിയേറി (സെക്രട്ടറി), സുഗുണൻ പെരുവട്ടൂർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.