KOYILANDY DIARY

The Perfect News Portal

എൻ.ഡി.എ. സ്ഥാനാർത്ഥി കൊയിലാണ്ടിയിൽ പ്രചരണം നടത്തി

കൊയിലാണ്ടി: എൻ.ഡി.എ. സ്ഥാനാർത്ഥി കൊയിലാണ്ടിയിൽ പ്രചരണ തുടക്കം തൊഴിലുറപ്പ് തൊഴിലാളികളെയും, കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും എത്തി വോട്ടഭ്യർത്ഥിച്ചു. ലോക്സഭാമണ്ഡലം സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കാലത്ത് പിഷാരികാവ് ക്ഷേത്ര ദർശനത്തോടെയായിരുന്നു തുടക്കം. ക്രിക്കറ്റ് താരം രോഹൻ കുന്നുമ്മൽ, പി ടി ഉഷ എം പി, ആർ എസ് എസ് പ്രാന്തിയ സഹ കാര്യവാഹക് കെ പി രാധാകൃഷ്ണൻ, ആർ എസ് എസ് വിഭാഗ് കാര്യ കാര്യസദസ്യൻ കെ എം രാധകൃഷണനെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി.  അക്രമത്തിൽ പരിക്കേറ്റ കൊയിലാണ്ടി എസ്.എൻ.ഡി.പി. കോളജ് വിദ്യാർത്ഥി അമലിൻ്റെ വിട് സന്ദർശിച്ചു. പയ്യോളിയിലെ സി ടി മനോജിൻ്റെ സ്മൃതി കൂടിരത്തിൽ പുഷ്പാർച്ചന നടത്തി. 
കൊയിലാണ്ടി ടൗണിൽ കച്ചവടക്കാരെയും ഓഫിസ് ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ചാരുമ്മൽ മിത്തൽ ശ്രി കുട്ടിച്ചാത്തൻ ക്ഷേത്രം, പുറക്കാട് കൃഷ്ണഗിരി, എളാട്ടേരി ഉണിച്ചിരാം വീട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം എന്നിവടങ്ങളിലെത്തി വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. ചെങ്ങോട്ട്കാവ് എളാട്ടേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളെയും നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ചു. BJP കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു,