KOYILANDY DIARY

The Perfect News Portal

സേവന ശ്രേഷ്ട പുരസ്കാരം എം.സി. മമ്മത് കോയ മാസ്റ്റർക്ക് സമർപ്പിച്ചു

കൊയിലാണ്ടി: ജവഹർ സാംസ്കാരിക പഠനകേന്ദ്രം, ചേമഞ്ചേരിയുടെ പ്രഥമ സേവന ശ്രേഷ്ട പുരസ്കാരം എം.സി. മമ്മത് കോയ മാസ്റ്റർക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ സമർപ്പിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി ചേമഞ്ചേരി – കാപ്പാട് – കൊയിലാണ്ടി മേഖലകളിലെ സാമൂഹ്യ സാംസ്കാരിക വികസന ജീവനകാരുണ്യ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിധ്യമായ എം.സി. മമ്മത് കോയ തിരുവങ്ങൂർ ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച ശേഷം അഭയം ചേമഞ്ചേരിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ അഭയത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്നു.
പൂക്കാട് എഫ്.എഫ് ഹാളിൽ നടന്ന സമാദരം 24 പരിപാടിയിൽ ജവഹർ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡൻ്റ് എൻ.കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ മുഖ്യാതിഥിയായിരുന്നു. പൂക്കാട് കലാലയം പ്രസിഡൻ്റ് യു.കെ. രാഘവൻ, പഠന കേന്ദ്രം സെക്രട്ടറി ടി.പി.രാഘവൻ, പി. ദാമോദരൻ, ശിവദാസൻ, ടി.കെ. ജനാർദ്ദനൻ, ശിവദാസ് ചേമഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, ഡോ: എൻ.കെ. ഹമീദ്, കെ. ഭാസ്കരൻ, ഇ. ഗംഗാധരൻ, മുരളി തോറോത്ത്, വി.വി. ഉണ്ണി മാധവൻ, കണ്ണഞ്ചേരി വിജയൻ, ഉണ്ണിക്കൃഷ്ണൻ പൂക്കാട്, മനോജ് കാപ്പാട്, അച്ചുതൻ എന്നിവർ സംസാരിച്ചു.