KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റീവിന് മെഡിക്കൽ ഉകരണങ്ങൾ കൈമാറി.

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവ് പന്തലായനി ഈസ്റ്റ് യൂനിറ്റ് കമ്മിറ്റിക്ക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. നാട്ടുകാരും അഭ്യുദയകാംക്ഷികളുമായ സാമൂഹിക പ്രവർത്തകരാണ് ഉപകരണങ്ങൾ സംഭാവന നൽകിയത്. ഈസ്റ്റ് യൂനിറ്റിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി. അപ്പുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

 

ചടങ്ങിൽ കൊയിലാണ്ടിയുടെ ജനകീയ ഡോക്ടർ കെ. ഗോപിനാഥ് മുഖ്യാതിഥി ആയിരുന്നു.  മെഡിക്കൽ ഉപകരണങ്ങൾ ഡോക്ടർ ഗോപിനാഥിൽ നിന്നും സുരക്ഷ രക്ഷാധികാരി ടി. കെ ചന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി. പവിത്രൻ പാറളത്ത്, ഭാസ്ക്കരൻ ശ്രീലകം എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ പാരമ്പര്യ കളരി പയറ്റ് മത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ശ്രീകുമാർ, നീതു, അമ്പിളി, ശ്രീജ പാറളത്ത് സുബീഷ്, പ്രദീപൻ, സറീന അരീക്കുന്ന് പ്രിയങ്ക പാറളത്ത്, യു.കെ.ചന്ദ്രൻ, ശ്രീബിന തുടങ്ങിയവർ പങ്കെടുത്തു

Advertisements