KOYILANDY DIARY

The Perfect News Portal

കേരള ഗവർണർക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫ് പ്രതിഷേധം

കൊയിലാണ്ടി: സർവ്വകലാശാലകളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ്റെ നടപടിയിൽ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. പ്രതിഷേധമിരമ്പി. പട്ടണത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗംങ്ങളായ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ,

 

സിപിഐ നേതാവ് അഡ്വ. എസ്. സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ, എൻ.സി.പി. നേതാവ് സി. സത്യചന്ദ്രൻ, അഡ്വ കെ. സത്യൻ, കെ. ഷിജു മാസ്റ്റർ, അഡ്വ. എൽ.ജി. ലിജീഷ്, പി.വി. സത്യനാഥൻ, പി.കെ. ഭരതൻ, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, കെ. കെ. നാരായണൻ, കബീർ സലാല, പി.വി. അനീഫ, തുടങ്ങിയവർ നേതൃത്വം നൽകി.