KOYILANDY DIARY

The Perfect News Portal

ദേശീയപാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കും

കൊയിലാണ്ടി: ദേശീയപാതയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. നഗരസഭാ ചെയർപേഴ്സൺ കെ.പി. സുധയുടെ അധ്യക്ഷതയിൽ നഗരസഭാ ഹാളിൽ ചേർന്ന് യോഗത്തിലാണ് പ്രധാന തീരുമാനങ്ങളെടുത്തത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ നിലവിലുള്ള കച്ചവടക്കാരുടെ കണക്കെടുത്ത് റിപ്പോർട്ട് ചെയ്യാൻ ഹെൽത്ത് ഇൻസ്പെക്ടർ  കെ.പി രമേശനെ യോഗം ചുമതലപ്പെടുത്തി.
തുടർന്ന് റിപ്പോർട്ട് പരിശോധിച്ച് അംഗീകരമില്ലാതെ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ നോട്ടീസ് നൽകും. പുതിയ കച്ചവടത്തിന് ഇനി അനുമതി നൽകില്ല. നിശ്ചിത സ്ഥലത്ത് അനുമതി നൽകിയവർ മറ്റ് പലയിടങ്ങളിലായി കച്ചവടം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. അംഗീകാരം ലഭിച്ച കച്ചവടക്കാർ ബിനാമികളെ ഇറക്കി കച്ചവടം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കില്ല. അനുമതി കൊടുത്ത കച്ചവടം എന്താണോ അതിന് മാത്രമേ കച്ചവടം ചെയ്യാൻ അനുവദിക്കൂകയുള്ളൂ എന്ന പ്രധാന തീരുമാനങ്ങളാണ് ഇന്നത്തെ യോഗ തീരുമാനമായി അറിയാൻ സാധിക്കുന്നത്. കൂടാതെ നാഷനൽ ഹൈവേ, റവന്യു, നഗരസഭാ ആരോഗ്യ വിഭാഗം, ട്രാഫിക് പോലീസ് എന്നിവരടങ്ങുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനിച്ചു.
Advertisements
യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പ്രജില, N H എഞ്ചിനീയർ ജാഫർ, പോലീസ് ഓഫീസർ സുശാന്ത്, ട്രാഫിക് പോലീസ് ദിനേശ്, വില്ലേജ് ഓഫീസർ ജയൻ വരിക്കോളി, നഗരസഭാ HI രമേശൻ കെ. പി, സൂപ്രണ്ട് ബീന കെ കെ, അസിസ്റ്റന്റ് എഞ്ചിനിയർ അരവിന്ദൻ NT, റവന്യു ഇൻസ്പെക്ടർ ഷനിൽകുമാർ, HI മുഹമ്മദ് ഹനീഫ എന്നിവർ യോഗത്തിൽ പങ്കെടുത്തു.