KOYILANDY DIARY.COM

The Perfect News Portal

മേലടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി

കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എം.എം. രവീന്ദ്രനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സിപിഐ(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് എം.എം. രവീന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. സിപിഐ(എം) നടവത്തൂർ ബ്രാഞ്ച് അംഗവും കർഷകസംഘം കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡണ്ടുമാണ് രവീന്ദ്രൻ.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.പി. ഗോപാലൻ നായർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നവംബർ 9നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 143 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ.പി. ഗോപാലൻ നായർ വിജയിച്ചിരുന്നത്. യോഗത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്. കമ്മിറ്റി അംഗം കെ. ദാസൻ, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, കെ. ഷിജു, പി.കെ ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു

 

Share news
error: Content is protected !!