KOYILANDY DIARY

The Perfect News Portal

പി. ഗോവിന്ദൻ മാസ്റ്റർ അനുസ്മരണത്തിന് തുടക്കമായി

കൊയിലാണ്ടി കുറുവങ്ങാട്ടെ സി പി എം നേതാവായിരുന്ന പി. ഗോവിന്ദൻ മാസ്റ്ററുടെ 32 മത് വാർഷിക അനുസ്മരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി സബ്ബ് ജില്ലയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ചിത്രരചനാ മത്സരം നടത്തി. ഒക്ടോബർ 15 മുതൽ 19 വരെയാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ചെയർമാനും എം. ബാലകൃഷ്ണൻ കൺവീനറും, പി.കെ. ഭരതൻ ഖജാൻജിയുമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 15 മുതൽ 19 വരെ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ചിത്രരചന മത്സരം, ഏകദിന ഫുട്ബോൾ ട്യൂർണമെന്റ്. കുടുംബ സംഗമം, 19ന് പ്രഭാതഭേരി, പൊതുയോഗം തുടങ്ങി വിവിധ പരിപാടികൾ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

ചിത്രരചനാ മത്സരം ഡോ: ലാൽ രഞ്ജിത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകലാകാരൻമാരായ ഹംസത്ത് പാലക്കീൽ, ശിവാസ് മുത്താമ്പി, എസ്.ആർ സുരേഷ് .  വിജയകുമാർ എന്നിവരും ചിത്രരചന നടത്തി. ഗോകുൽദാസ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ ടി. ചന്ദ്രൻ സ്വാഗതം പറഞ്ഞു. നഗരസഭ ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൗൺസിലർമാരായ ഷീന, പ്രഭടീച്ചർ, വി.എം സിറാജ്‌ എന്നിവർ ആശംസയും ഇ. സുരേഷ് നന്ദിയും പറഞ്ഞു.

Advertisements