KOYILANDY DIARY

The Perfect News Portal

മനുഷ്യചങ്ങലയിൽ അഭിഭാഷകരും അണിനിരക്കും

മനുഷ്യചങ്ങലയിൽ അഭിഭാഷകരും.. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന, റെയിൽവെ യാത്രാ ദുരിതം, സാമ്പത്തിക ഉപരോധം എന്നിവക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത് നടക്കുന്ന ഡിവൈഎഫ്ഐ മനുഷ്യ ചങ്ങലയിൽ അഭിഭാഷകരും അണിനിരക്കുമെന്ന് ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങളെ തകർക്കാൻ കേന്ദ്ര സർക്കാർ നിരന്തര ശ്രമിച്ചു കൊണ്ടിരിക്കയാണ്. നിയമസഭ പാസ്സാക്കിയ നിയമങ്ങൾ പിടിച്ചു വെക്കുന്ന ഗവർണ്ണർമാരെ സംരക്ഷിച്ചും, സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട സാമ്പത്തിക വിതരണം തടസ്സപ്പെടുത്തിയും, പ്രതിപക്ഷ സംസ്ഥാനങ്ങളോട് വിവേചനപരമായ സമീപനം സ്വീകരിക്കുകയുമാണ് കേന്ദ്രം.
Advertisements
കേരളം പോലെ വികസന സൂചികയിൽ ഒന്നാമതെത്തിയ ഒരു സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ ഇത് മൂലം അട്ടിമറിക്കപ്പെടും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ DYFI നടത്തുന്ന പ്രതീകാത്മക സമരത്തിന് ആൾ ഇന്ത്യാ ലോയേഴ്സ്  യൂണിയൻ ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യാപിക്കുന്നു.