KOYILANDY DIARY.COM

The Perfect News Portal

മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി കുടുംബശ്രീ

മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി കുടുംബശ്രീ. കെ ലിഫ്റ്റ് 24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. ‘തിരികെ സ്‌കൂളില്‍’ എന്ന ക്യാമ്പയിനില്‍ നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ടാണ് KLIFT പദ്ധതി നടപ്പിലാക്കുന്നത്.

മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ക്യാമ്പയിനാണ് കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍. കുടുംബശ്രീയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരികെ സ്‌കൂളില്‍ ക്യാമ്പയിന്റെ സമാപനവും K-LIFT 24 ക്യാമ്പയിന്റെ ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമ്പോള്‍ അതില്‍ കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പയിന്‍ എന്ന വിഭാഗത്തില്‍ ലഭിച്ച ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും, ‘തിരികെ സ്‌കൂളില്‍’ ക്യാമ്പയിനിന്റെ സുവനീര്‍ പ്രകാശനം, ഉപജീവന ക്യാമ്പയിന്‍ ‘കെ ലിഫ്റ്റ് 24’ കൈപ്പുസ്തകത്തിന്റെയും ലോഗോയുടെയും പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

Advertisements
Share news
error: Content is protected !!