KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ല ആർച്ചറി ചാമ്പ്യൻഷിപ്പ് – 2022 

കൊയിലാണ്ടി: 34-ാംമത് കോഴിക്കോട് ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ്, കൊയിലാണ്ടിയിൽ നടന്നു. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് സംസ്ഥാന, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ആർ ച്ചറി അസോസിയേഷൻ പ്രസിഡണ്ട്, അഡ്വ. എം. പി സൂര്യ നാരായണൻ അധ്യക്ഷതവഹിച്ചു.
കോഴിക്കോട് ജില്ല ആർച്ചറി അസോസിയേഷൻ സെക്രട്ടറി,എ.കെ. ശ്രീജിത്ത് ടി.എം, അബ്ദുറഹ്മാൻ (സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ), പി. ചാത്തപ്പൻ മാസ്റ്റർ, എ.കെ. ശ്രീഷൂ, റസിയബീ (ജോയിൻ്റ് സെക്രട്ടറി), ശുഭ. ബി, എന്നിവർ സംസാരിച്ചു. ജി. എം. ജോണി നന്ദി പറഞ്ഞു.