KOYILANDY DIARY

The Perfect News Portal

അഘോനി ബോറ – വേവിക്കാതെ കഴിക്കുന്ന അരി കൃഷി ചെയ്ത് വിജയകരമാക്കി

കൊയിലാണ്ടി: വേവിക്കാതെ കഴിക്കാവുന്ന അഘോനി ബോറ എന്ന പേരുള്ള അരി വിജയകരമായി കൃഷി ചെയ്ത് വിളവെടുത്ത സന്തോഷത്തിലാണ് കൃഷി ശ്രീ കാർഷിക സംഘം. കീഴരിയൂരിൽ 25 സെൻ്റ് സ്ഥലത്താണ് പരീക്ഷണാർത്ഥം കൃഷി ചെയ്തത്. ആദ്യ പരീക്ഷണം വൻ വിജയമായിരിക്കുകയാണെന്ന് സംഘം ഭാരവാഹികൾപറഞ്ഞു.
കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ, കാർഷിക അവാർഡ്‌ ജേതാവ് സുരേഷ് കുമാർ, KTരാഘവൻ തയ്യിൽസലാം, ശശി കല്ലട, മാധവി, TP നാരായണൻ കൃഷി ശ്രീ ഭാരവാഹികളായ രാജഗോപാൽ, പ്രമോദ് രാരോത്ത്, ഹരീഷ് പ്രഭാത് ,ഷിജു മാസ്റ്റർ തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി.
പടിഞ്ഞാറൻ അസമിലെ ഗ്രാമ പ്രദേശങ്ങളിലാണ് അഗോനി ബോറ കൃഷി ചെയ്യുന്നത്. മഡ് റൈസ്, ബോറ സോൾ തുടങ്ങി വിവിധ പേരുകളിലും ഇനങ്ങളിലും ഇത്തരം നെല്ലിനങ്ങൾ നിലവിലുണ്ട്. ഗ്രാമീണരുടെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണം കൂടിയാണിത്.
പരമ്പരാഗത അസമീസ് വിശേഷ ദിവസങ്ങളിൽ ക്രീം, തൈര്, പഞ്ചസാര, പാൽ എന്നിവയോടൊപ്പം വേവിച്ച അഗോനിബോറയും വീടുകളിൽ വിളമ്പുന്ന പതിവുണ്ട്. 2018ൽ ഭൗമസൂചികാ പദവി ലഭിച്ച ‘മാജിക്കൽ റൈസ്’ മികച്ച പോഷക ഗുണമുള്ളതു കൂടിയാണ്.
ഉയരം കുറഞ്ഞ അഗോനിബോറ നെൽച്ചെടികൾക്കു വൈക്കോൽ കുറവാണ്.
ഒഡീഷയിലെ കട്ടക് സെൻട്രൽ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐസിഎആർ) വികസിപ്പിച്ചെടുത്ത ഇനമാണ് അഗോനിബോറ. അസമിലെ പരമ്പരാഗത നെല്ല് ഇനത്തെ പരിപോഷിപ്പിച്ച് രൂപപ്പെടുത്തിയതാണിത്.
ഇത്തരം വിവിധ ഇനം നെല്ലിനങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. അമിലിയേസ് എന്ന വസ്തുവിന്റെ അഭാവമാണ് പാകം ചെയ്യാതെ തന്നെ ചോറ് ആകുന്നതിനുള്ള പടിഞ്ഞാറൻ അസമിലെ ഗ്രാമ പ്രദേശങ്ങളിലാണ് അഗോനി ബോറ കൃഷി ചെയ്യുന്നത്.