KOYILANDY DIARY.COM

The Perfect News Portal

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊല്ല ടൗൺ ശുചീകരിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊല്ലം SNDP കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൊല്ലം ടൗൺ ശുചീകരിച്ചു. വ്യാപാരി വ്യവസായി കൊല്ലം യൂനിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം സംഘടിപ്പിച്ചത്. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ. കെ. അജിത്ത് ഉദ്ഘാടനം ചെയ്തു.

കൗൺസിലർമാരായ കെ. എം. സുമതി. ഫക്രുദ്ദീൻ മാസ്റ്റർ വി, നജീബ് കെ എം, NSS പ്രോഗ്രാം ഓഫീസർ ഡോ. ശ്വേത, വ്യാപാരി വ്യവസായി നേതാക്കളായ സത്യൻ പി. എ, ശശി വൈദ്യർ എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!