KOYILANDY DIARY

The Perfect News Portal

ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിൽ ഇടം നേടി കെ എൻ ഋത്വിക നാടിന് അഭിമാനമായി

 തമിഴ്നാട്ടിലെ വെല്ലൂരിൽ വെച്ച് ഡിസംബർ അവസാന വാരം നടക്കുന്ന എസ് ജി എഫ് ഐ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിൽ ഇടം നേടി കെ എൻ ഋത്വിക വീണ്ടും നാടിന് അഭിമാനമായി മാറി. സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
Advertisements
സംസ്ഥാന ടീമിലേക്കുള്ള സെലക്ഷൻ ചെസ്സ് മത്സരം കണ്ണൂരിലെ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ഇന്നലെയാണ് നടന്നത്. 14 ജില്ലകളിൽ നിന്നുള്ള ചാമ്പ്യൻമാരും രണ്ടാം സ്ഥാനക്കാരും മാറ്റുരച്ച മത്സരത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഋത്വിക മികച്ച വിജയത്തോടെയാണ് കേരള സീനിയർ ഗേൾസ് ടീമിൽ സ്ഥാനം ഉറപ്പിച്ചത്.