KOYILANDY DIARY

The Perfect News Portal

മാവേലി സ്റ്റോറിനു മുന്നിൽ UDF ധർണ നടത്തി

കീഴരിയൂർ: മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചെന്നാരോപിച്ച് UDF കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. മാവേലി സ്റ്റോറിനു മുമ്പിൽ നടന്ന ധർണ്ണ DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. UDF പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി. യുസൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കെ. എം. ഷൂഹൈൽ, കെ.എം സുരേഷ് ബാബു, ചൂക്കോത്ത് ബാലൻ നായർ, ബി ഉണ്ണികൃഷ്ണൻ, കെ. റസാക്ക്, ഒ. കെ കുമാരൻ, ഇ. എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ. കെ, ഗോപാലൻ കുറ്റിയത്തിൽ, എം. എം രമേശൻ, സത്താർ കെ.കെ തുടങ്ങിയവർ സംസാരിച്ചു.