KOYILANDY DIARY

The Perfect News Portal

കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) ജില്ലാ ശിൽപ്പശാലയും, തിരിച്ചറിയൽ കാർഡ് വതരണവും നടത്തി

കൊയിലാണ്ടി: കേരള പത്ര പ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശിൽപ്പശാലയും തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ശിൽപ്പശാല ജില്ലാ പ്രസിഡണ്ട് എം.കെ. എഷറഫ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സാംസ്കാരിക നിലയത്തിൽ  പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ. ആനന്ദൻ അധ്യക്ഷതവഹിച്ചു. അന്തരിച്ച കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പവിത്രൻ മേലൂരിനെ ചടങ്ങിൽ അനുസ്മരിച്ചു.
ജില്ലാ സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു. സി.കെ ബാലകൃഷ്ണൻ പേരാമ്പ്ര, രാധാകൃഷ്ണൻ അരൂർ, റഹ്മാൻ കുറ്റിക്കാട്ടൂർ, രാജൻ വർക്കി, രഘുനാഥ് കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു.