KOYILANDY DIARY

The Perfect News Portal

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളന സ്വാഗതസംഘം

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു.
മെയ് 5ന് കൊയിലാണ്ടിയിൽവെച്ചാണ് സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗം പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി. സുബാഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് വി. യൂസഫ് അധ്യക്ഷനായി.
KPOA സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുജിത്ത് സി.കെ, KPA ജില്ലാ സെക്രട്ടറി കെ. ഗിരീഷ്  എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.വിജയന്‍ സ്വാഗതവും ജോ.സെക്രട്ടറി പി.രാജീവന്‍ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി ഗഫൂർ. സി (ചെയര്‍മാന്‍),  പി. പ്രദീപന്‍ (വൈസ് ചെയർമാൻ), ശ്രീജിത്ത് പി ജനറൽ കണ്‍വീനര്‍, സൂരജ്. എസ്. ആർ (ജോയിൻ്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.