കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ 62-ാം വാർഷിക സമ്മേളനം

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ 62-ാം വാർഷിക സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡണ്ട് കെ ബൈജു അദ്ധ്യക്ഷത വഹിച്ചു.

കെ.കെ സുധീഷ്കുമാർ രക്ത സാക്ഷി പ്രമേയവും, ഇ കെ സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ ട്രഷറർ ഇ ഷാജു
വരവ് ചെലവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ജെയ്‌സി എസ്. കെ സ്വാഗതം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക.. കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക തുടങ്ങി പതിനെട്ട് ആവശ്യങ്ങളടങ്ങിയ പ്രമേങ്ങൾ സമ്മേളനം അംഗീകരിച്ചു.

