KOYILANDY DIARY

The Perfect News Portal

കായലാട്ട് രവീന്ദ്രൻ സാമൂഹ്യ ലക്ഷ്യബോധമുള്ള കലാകാരൻ: ഇ.കെ.വിജയൻ എം.എൽ.എ.

കായലാട്ട് രവീന്ദ്രൻ സാമൂഹ്യ ലക്ഷ്യബോധമുള്ള കലാകാരൻ – ഇ.കെ.വിജയൻ എം.എൽ.എ.
പ്രത്യയശാസ്‌ത്രത്തിൽ ഊന്നി സാമൂഹിക പരിഷ്ക്കരണം ലക്ഷ്യമിട്ട് നാടക പ്രവർത്തനം നടത്തിയ പ്രശസ്ത നാടക പ്രവർത്തകനായിരുന്നു കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി.യെന്ന് ഇ കെ വിജയൻ എം.എൽ.എ. പറഞ്ഞു. കായലാട്ടിന്റെ പത്താം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു.
നിരൂപകൻ കെ. വി. സജയ് മുഖ്യപ്രഭാഷണം നടത്തി. വി.കെ. രവി അനുസ്മരണവും. ആറുപതിറ്റാണ്ടിന്റെ സാംസ്കാരിക നാടക പ്രവർത്തനത്തിന്റെ ഉടമയായ ഇ. കെ. ഗോവിന്ദൻ, യുവ ഗാനരചയിതാവ് നിധീഷ് നടേരി, യുവ എഴുത്തുകാരൻ റിഹാൻ റാഷിദ് എന്നിവരെ അനുമോദിച്ചു.
നാടകക്യാമ്പിലെ കുട്ടികൾ തത്സമയ നാടകം അവതരിപ്പിച്ചു. ശിവദാസ് പൊയിൽക്കാവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ്. സുനിൽ മോഹൻ, കെ.എസ്. രമേഷ് ചന്ദ്ര എന്നിവർ സംസാരിച്ചു. സുസ്മിത ഗിരീഷിന്റെ ഗസൽ സന്ധ്യയും നടന്നു. രാഗം മുഹമ്മദലി സ്വാഗതവും കെ.കെ.സുധാകരൻ നന്ദിയും പറഞ്ഞു