KOYILANDY DIARY

The Perfect News Portal

കെ. കെ. ശൈലജയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു

കൊയിലാണ്ടി: വടകരയിലെ എൽ. ഡി. എഫ്. സ്ഥാനാർത്ഥി കെ. കെ. ശൈലജയ്ക്ക് നേരെയുള്ള നിന്ദ്യമായ സൈബർ ആക്രമണത്തിനെതിരെ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടികൾ കൈക്കൊള്ളണമെന്ന് പുകസ ആവശ്യപ്പെട്ടു. കേരളത്തിന്റെ യശസ്സ് ലോകമാകെ എത്തിച്ച് അംഗീകാരം നേടിയ കെ. കെ. ശൈലജയ്ക്ക് ഒരു സ്ത്രീയെന്ന പരിഗണനപോലും നൽകാതെയുള്ള സൈബർ അതിക്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതിനെതിരെ അതിശക്തമായ പ്രതിഷേധം മുഴുവൻ ജനാധിപത്യവിശ്വാസികളിൽ നിന്നും ഉയർന്നുവരണമെന്ന് പുകസ അഭ്യർത്ഥിച്ചു. പ്രസിഡണ്ട് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു.