KOYILANDY DIARY

The Perfect News Portal

കളി ആട്ടം സല്ലാപവേദിയിൽ ജയപ്രകാശ് കുളൂരും വിജയകുമാർ ബ്ലാത്തൂരും

കളി ആട്ടം സല്ലാപവേദിയിൽ ജയപ്രകാശ് കുളൂരും വിജയകുമാർ ബ്ലാത്തൂരും. പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന അവധിക്കാല നാടക ക്യാമ്പ് കളിആട്ട വേദിയിൽ ജയപ്രകാശ് കുളൂർ നാടകാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സത്യപ്രകാശനമാണ് നാടകത്തിലൂടെ നടക്കേണ്ടതെന്നും നിഷ്ക്കളങ്കരായ കുട്ടികളെ നാടകം പഠിപ്പിക്കേണ്ടതില്ലെന്നും മുതിർന്നവർ കുട്ടികളായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Advertisements
വിജയകുമാർ ബ്ലാത്തൂർ അന്തരീക്ഷത്തിലെ സൂക്ഷ്മ ജീവികളെക്കുറിച്ചും അവ മനുഷ്യന് ചെയ്യുന്ന ഉപകാരങ്ങളെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കിക്കൊടുത്തു. വൈകിട്ട് നടന്ന നാടകോത്സവത്തിൽ വേളൂർ ജി.എം.യു.പി. സ്ക്കൂൾ അവതരിപ്പിച്ച ശങ്കരൻ തെങ്ങേൽ എന്ന നാടകവും പ്രശസ്ത സിനിമാ നടൻ സന്തോഷ് കിഴാറ്റൂർ അവതരിപ്പിച്ച പെൺനടൻ എന്ന നാടകവും അരങ്ങേറി.