KOYILANDY DIARY

The Perfect News Portal

ജോലിക്കിടയില്‍ മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

ജോലിക്കിടയില്‍ മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. 26 താത്ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്തു. 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ നടത്തിയ പരിശോധനയിലാണ് 100 ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തത്.

ഡ്യൂട്ടിക്ക് എത്തുന്ന വനിതകള്‍ ഒഴികെയുള്ള ജീവനക്കാരെ ബ്രത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പരിശോധനയും ജീവനക്കാരെ സസ്പെന്റ് ചെയ്യലും. വിജിലന്‍സ് വിഭാഗം നടത്തുന്ന പ്രത്യേക പരിശോധന വരും ദിവസങ്ങളിലും തുടരും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെയും കെഎസ്ആര്‍ടിസി സിഎംഡിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്.