KOYILANDY DIARY

The Perfect News Portal

ജനചേതന യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

ജനചേതന യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി: ‘അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാര പുലരി പിറക്കാൻ’ എന്ന മുദ്രാവാക്യവുമായി നടത്തിയ വടക്കൻ മേഖലാ ജനചേതന യാത്രക്ക്  കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സ്വീകരണം നൽകി.
സംസ്ഥാന ലൈബ്രറി കൗൺസിലിൽ പ്രസിഡണ്ട് ഡോ. കെ. വി. കുഞ്ഞിക്കൃഷ്ണൻ പരിപാടിക്ക് നേതൃത്വം നൽകി. സമ്മേളനത്തിൽ കെ. ടി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, എൻ. ശങ്കരൻ മാസ്റ്റർ, ഇ. കെ. അജിത്ത്, കെ. നാരായണൻ, കെ. വി. രാജൻ എന്നിവർ സംസാരിച്ചു.
Advertisements
ചടങ്ങിൽ ദാമു മാസ്റ്റർ സ്മാരക എൻഡോവ്മെൻറ് കെ. വി. കുഞ്ഞികൃഷ്ണൻ കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിന് നൽകി. അഖില കേരള വായനാ മത്സര വിജയികൾക്ക് ജാഥാ മാനേജർ പി. വി. കെ. പനയിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. താലൂക്കിലെ 181 ലൈബ്രറികളിൽ നിന്നുള്ള പ്രവർത്തകർ സ്വീകരണത്തിൽ പങ്കെടുത്തു. തുടർന്ന് ജാഥയിലെ കലാകാരൻമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.