KOYILANDY DIARY

The Perfect News Portal

ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ സെഞ്ച്വറി അടിച്ച് ഇന്ത്യ

ഹാങ്‌ചൗ: ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ സെഞ്ച്വറി അടിച്ച് ഇന്ത്യ. വനിതകളുടെ കബഡി ഇനത്തിൽ സ്വർണം കരസ്ഥമാക്കിയതോടെയാണ് 100 മെഡലെന്ന ചരിത്രനേട്ടം ഇന്ത്യ കൈവരിച്ചത്. വനിത കബഡി ഫൈനലിൽ ചൈനീസ്- തായ്പേയിലെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിത ടീം സ്വർണം സ്വന്തമാക്കിയത്.

26-24 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ ജയം.
ജ്യോതി സുരേഖയും ഇന്ത്യയ്ക്കായി സ്വർണം നേടി. വനിതകളുടെ കോമ്പൗണ്ട് ആർച്ചറി വിഭാഗത്തിലാണ് സ്വർണം നേടിയത്. സൗത്ത് കൊറിയയെ പിന്നിലാക്കിയാണ് ജ്യോതി സുരേഖ സ്വർണം സ്വന്തമാക്കിയത്.