KOYILANDY DIARY

The Perfect News Portal

മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം സന്യാസി ശ്രേഷ്ഠരുടേയും ശ്രീരാമകൃഷ്ണ ഭക്തരുടേയും സാന്നിധ്യത്തിൽ നടന്നു. മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിലെ ആചാര്യനായിരുന്ന സ്വപ്രഭാനന്ദജി മഹാരാജ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മേലൂർ ആശ്രമം അദ്ധ്യക്ഷൻ സ്വാമി സുന്ദരാനന്ദജി മഹാരാജ് അദ്ധ്യക്ഷനായിരുന്നു.
പ്രബുദ്ധകേരളം എഡിറ്റർ നന്ദാത്മജാനന്ദജി മഹാരാജ്, കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി നരസിംഹാനന്ദജി മഹാരാജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ശ്രീരാമകൃഷ്ണ മിഷൻ വൈസ് പ്രസിഡണ്ട് സുഹിതാനന്ദജി മഹാരാജിൻ്റെ അനുഗ്രഹഭാഷണം, അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യത്തിൽ സ്വാമി രഘുരാമാനന്ദജി നടത്തി. തുടർന്ന് ജയന്ത് കുമാർ ബസുവിൻ്റെ ഭജനയും നടന്നു.