KOYILANDY DIARY

The Perfect News Portal

സ്കൂട്ടറിൽ കടത്തുകയായിരുന്ന 30 ലിറ്റർ മാഹി മദ്യവുമായി പിടിയിൽ

കൊയിലാണ്ടി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 30 ലിറ്റർ മാഹി മദ്യവുമായി പിടിയിൽ. മാഹി മദ്യം സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന ഇരിങ്ങൽ ചെത്തിൽ താമസിക്കുന്ന താരേമ്മൽ ജംബോ ബാബു എന്ന ബാബുവിനെ (58) കൊയിലാണ്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 30 ലിറ്റർ മാഹി മദ്യവും കടത്താനുപയോഗിച്ച സ്കൂട്ടറും പിടികൂടി.

കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ പയ്യോളി കോടതി മുമ്പാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ എൻ. അജയകുമാർ, പി. ബാബു, ഡ്രൈവർ മുബശീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.