KOYILANDY DIARY

The Perfect News Portal

പുതുവർഷത്തിൽ സ്വർണവില കുതിക്കുന്നു; പവന് 400 രൂപ കൂടി.

പുതുവർഷത്തിൽ സ്വർണവില കുതിക്കുന്നു, പവന് 400 രൂപ കൂടി. തിരുവനന്തപുരം: ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ്  സ്വർണത്തിന് വില 5,095 രൂപയായി. പവന് 400 രൂപ വർധിച്ച് വില 40,760 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് വില 4,210 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്ങിലും ഇന്ന് വൻ വർധനവാണ് ഉണ്ടായത്.