KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. റോക്കറ്റ് പോലെ ഉയർന്ന സ്വർ‌ണ വില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞു. 80 രൂപയുടെ ഇടിവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 48,920 രൂപയും ഗ്രാമിന് 6,115 രൂപയും.

മാർച്ച് 21-ാം തീയതിയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. 22-ാം തീയ്യതി വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി. ശനിയാഴ്ച വീണ്ടും കുറഞ്ഞ് 49,000 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.