KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,13,600 രൂപ

.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ തുടരുന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് സ്വർണ്ണ വില ഗണ്യമായി കുറഞ്ഞു. സ്വർണ്ണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഇതൊരു ആശ്വാസമാവും. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,120 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,600 രൂപയായി താഴ്ന്നു.

 

ഗ്രാം നിരക്കിലും വലിയ കുറവാണ് ഇന്ന് പ്രകടമായത്. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 14,200 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

Share news
error: Content is protected !!