KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,11,280 രൂപ

.

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13910 രൂപയായി. സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില ഉയര്‍ന്നതിനുശേഷം കുറച്ച് ദിവസമായി സ്വര്‍ണവില വലിയ ഇടിവ് നേരിടുകയാണ്. ഇന്നലെയും സ്വര്‍ണത്തിന് രണ്ട് തവണയായി പതിനായിരത്തോളം രൂപ ഇടിഞ്ഞിരുന്നു.

 

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320 രൂപയാണ് കുറഞ്ഞത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!