KOYILANDY DIARY

The Perfect News Portal

സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 360 രൂപ കൂടി 48, 640 രൂപയായി. ഇതോടെ ഒരു ഗ്രാമിന് 45 രൂപ കൂടി 6080 രൂപയായി. ഈ മാസം ഒന്‍പതിനു 48,600ല്‍ എത്തിയ വില ഇന്ന് 48,640ൽ എത്തി. 9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡിൽ എത്തിയത്.