KOYILANDY DIARY

The Perfect News Portal

സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 100 രൂപയാണ് കൂടിയത്. 6,180 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. പവന് 800 രൂപ കൂടി 49,440 രൂപയായി. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്. രാജ്യാന്തര വിപണിയിലും സ്വർണവില കൂടി. ഒരു പവൻ സ്വർണം വാങ്ങാൻ 55,000 രൂപയോളം ചെലവ് വരും. അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് വില വർധന.