KOYILANDY DIARY

The Perfect News Portal

തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നു; മാപ്പ് പറഞ്ഞ് പതഞ്ജലി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി. തെറ്റായ പരസ്യങ്ങളില്‍ ഖേദിക്കുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂർവ്വമല്ല. അബദ്ധത്തിൽ സംഭവിച്ച വീഴ്ച മാപ്പാക്കണം എന്ന് അപേക്ഷിച്ച പതഞ്ജലി ഇനി വീഴ്ച ആവർത്തിയ്ക്കില്ലന്നും അറിയിച്ചു. .