കരിപ്പൂർ വിമാനത്താവളത്തിന് സമീപം വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ; 13 പേർ പിടിയിൽ
.
കരിപ്പൂർ വിമാനത്താവളത്തിന് സമീപം വീണ്ടും സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന് സൂചന. സംശയമുള്ള 13 പേർ പൊലീസ് പിടിയിൽ. വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയത്. രണ്ട് കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടികൂടി. രണ്ട് സംഘങ്ങളിൽപ്പെട്ടവരാണ് കരിപ്പൂർ പൊലീസിന്റെ പിടിയിലായിട്ടുള്ളത്.

വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്നവരെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനെ കാണാനില്ലെന്ന പരാതിയും പൊലീസ് സംഘം അന്വേഷിക്കും.
Advertisements




