KOYILANDY DIARY

The Perfect News Portal

നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക്‌ സ്‌കൂളിൽ നിന്ന് കഞ്ചാവ്‌ പിടികൂടി

കോതമംഗലം: കോതമംഗലത്ത്‌ സ്വകാര്യ സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസിൽനിന്ന്‌ കഞ്ചാവ്‌ കണ്ടെടുത്തു. നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക്‌ സ്‌കൂളിൽനിന്നാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചതാണെന്ന് എക്‌സൈസ്‌ ഓഫീസർ പറഞ്ഞു.