KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ തൊഴിൽസഭ സംഘാടക സമിതി രൂപീകരണം

കൊയിലാണ്ടി: നഗരസഭാ തല തൊഴിൽ സഭ സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായവർക്ക് അവരുടെ നൈപുണ്യത്തിനനുസരിച്ച് തൊഴിൽ നൽകാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ്. പദ്ധതിയുടെ നഗരസഭാ തല നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കൊയിലാണ്ടി ടൗൺഹാളിൽ ചേർന്നു. നഗരസഭാ ചെയർപേഴ്സൺ സുധ. കെ.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അധ്യക്ഷതവഹിച്ചു.
ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  പ്രജില സി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി, കൗൺസിലർ വത്സരാജ് കെ, CDS ചെയർപേഴ്സൺ ഇന്ദുലേഖ, പവിന,  എന്നിവർ ആശംസകൾ നേർന്നു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.എ ഇന്ദിര ടീച്ചർ സ്വാഗതവും ഷീബ JHI നന്ദിയും പറഞ്ഞു.