KOYILANDY DIARY

The Perfect News Portal

കൊടിമരങ്ങളും കൊടി തോരണങ്ങളും ഉടനെ അഴിച്ചുമാറ്റണം

കൊയിലാണ്ടി നഗരസഭ പരിധിയിലെ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും, കൊടി തോരണങ്ങളും ഉടനെ അഴിച്ചുമാറ്റണമെന്ന് നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകി. ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ  അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ പാതയോരത്തും, പൊതുസ്ഥലത്തും സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും, കൊടി തോരണങ്ങളും സ്ഥാപിച്ചവർ തന്നെ സ്വന്തം നിലയിൽ 2024 മാർച്ച് 25 നകം നീക്കം ചെയ്യേണ്ടതാണെന്ന് അറിയിച്ചിരിക്കുന്നത്.

അല്ലാത്തപക്ഷം 3582 B S അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതും നിയമാനുസൃത പിഴയും, നീക്കം ചെയ്യുന്നതിനുള്ള ചെലവും ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചിരിക്കുന്നു.