KOYILANDY DIARY

The Perfect News Portal

അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. 17ന് ക്ഷേത്രോത്സവം സമാപിക്കും. ജനുവരി 13ന് വൈകിട്ട് ആറുമണിക്ക് തിരുവാതിരക്കളി നടക്കും. ഏഴിന് നൃത്ത സന്ധ്യയും ഉണ്ടാകും. 14 ഞായറാഴ്ച ഏഴുമണിക്ക് ദീപ്തി ഹരിദാസ് കരുവഞ്ചേരിയുടെ ആത്മീയ പ്രഭാഷണം ഉണ്ടാകും. തുടർന്ന് കണ്ണൂർ ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാട്ടരങ്ങും അരങ്ങേറും.