KOYILANDY DIARY

The Perfect News Portal

അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി: അവകാശ രേഖകൾ കൈമാറി

കൊയിലാണ്ടി. നഗരസഭയുടെ  അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരം അവകാശ രേഖകൾ നൽകലും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ  സുധ കിഴക്കെപ്പാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യന്റെ അധ്യക്ഷതവഹിച്ചു.
Advertisements
വികസന സ്റ്റാൻഡിംഗ് കമ്മററി ചെയർപേഴ്സൺ  കെ.എ. ഇന്ദിര ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  ഇ.കെ. അജിത്ത് മാസ്റ്റർ കൗൺസിലർമാരായ വത്സരാജ് കോളോത്ത്, എ ലളിത, എ അസീസ്. ആശുപത്രി സൂപ്രണ്ട് ഡോ: വിനോദ് എന്നിവർ ആശംസകൾ നേർന്നു.
ആരോഗ്യ സ്റ്റാൻഡിംഗ്  കമ്മറ്റി ചെയർ പേഴ്സൺ  സി. പ്രജില സ്വാഗതവും കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ഷീബ നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഇരുനൂറോളം ഗുണഭോക്താക്കൾ പങ്കെടുത്തു