KOYILANDY DIARY

The Perfect News Portal

എഡ്യുപോർട്ട് – രണ്ടാമത് ടീച്ചേർസ് ക്രിക്കറ്റ് ലീഗ് സഞ്ജു റോയൽസ് പേരാമ്പ്ര ജേതാക്കളായി

കൊയിലാണ്ടി: ടി.സി.സി കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ടീച്ചേർസ് ക്രിക്കറ്റ് പ്രീമിയർ മത്സരത്തിൽ സഞ്ജു റോയൽസ് പേരാമ്പ്ര വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ എംജെ സ്പോർട്സ് അക്കാദമി വില്യാപ്പള്ളി റണ്ണേഴ്‌സ് അപ്പ് ആയി. കോഴിക്കോട് ജില്ലയിലെ എയ്ഡഡ് – ഗവ. മേഖലയിലെ നൂറോളം വരുന്ന അധ്യാപകർ ഏഴ് ഫ്രാൻഞ്ചൈസികളിലായി ഏറ്റുമുട്ടി.
ഡിസംബർ 23, 24 ദിവസങ്ങളിലായി കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. കൊയിലാണ്ടി ഫയർ ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് ഓഫീസർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ഏണസ്റ്റോ അധ്യക്ഷത വഹിച്ചു. ടി.സി.സി ജില്ലാ സെക്രട്ടറി അർജുൻ സാരംഗി സ്വാഗതവും ട്രഷറർ രാഹുൽ ടി.വി നന്ദിയും പറഞ്ഞു.