KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ ക്ലീൻ ഫ്യൂച്ചർ ക്യാമ്പിന് തുടക്കം

കാക്കൂർ: ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റിയുടെ ക്ലീൻ ഫ്യൂച്ചർ ക്യാമ്പയിന് കാക്കൂർ പുക്കുന്ന്മല ടൂറിസ്റ്റ് കേന്ദ്രത്തിൽ തുടക്കമായി. കാക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് പ്രസിഡണ്ട് ഷജിൽ അധ്യക്ഷനായി.  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ എം നിനു, ബ്ലോക്ക് ട്രഷറർ ഇ വൈശാഖ്, ജോ. സെക്രട്ടറി കെ കെ വിമേഷ്, എൻ ബി അബിൻ രാജ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ബി സി അനുജിത്ത് സ്വാഗതവും കാക്കൂർ മേഖലാ സെക്രട്ടറി പി ആര്യ നന്ദിയും പറഞ്ഞു.

 

 

പുക്കുന്ന് മലയിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. വരുംദിവസങ്ങളിൽ ബ്ലോക്കിലെ വിവിധമേഖലകളിൽ മാലിന്യം നീക്കം ചെയ്യും. ഇവിടങ്ങളിൽ പൂന്തോട്ടം, ഇരിപ്പിടം എന്നിവ ഒരുക്കുന്നതും തെരുവുവായനശാല നിർമിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനം സംഘടിപ്പിക്കും. വിവിധ കേന്ദ്രങ്ങളിൽ വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും.

 

Share news
error: Content is protected !!