KOYILANDY DIARY.COM

The Perfect News Portal

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിക്കുക!

.

ബാക്കിവരുന്ന ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് സാധാരണമാണ്. എളുപ്പപണി ആണെങ്കിലും ഈ ശീലങ്ങൾ നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. ചില ഭക്ഷണങ്ങൾ ചൂടാക്കുന്നത് അതിന്റെ ഘടന, രുചി എന്നിവയെ കാര്യമായി ബാധിക്കും. ഇത്തരത്തിൽ ചൂടാക്കി കഴിക്കരുതാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയണ്ടേ. ചായയിൽ ധാരാളമായി ആന്റിഓക്സിഡന്റുകളു പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്.

 

ഈ ഘടകകങ്ങൾ ആണ് ചായക്ക് രുചിയും ​ഗുണങ്ങളും നൽകുന്നത്. എന്നാൽ, ചായ വീണ്ടും ചൂടാക്കുന്നത് ഈ ഘടകങ്ങൾ ഇല്ലാതാക്കും. കൂടാതെ ചായ തയ്യാറാക്കിയ ശേഷം കുറേ നേരം പുറത്തുവെച്ചിട്ട് ചൂടാക്കി കുടിക്കുമ്പോൾ ഇത് അസിഡിറ്റി വർധിപ്പിക്കുന്നു. ചായയിൽ ഉണ്ടാകുന്ന ബാക്ടീരിയകൾ പുളിപ്പിക്കൽ പ്രക്രിയയിലൂടെ ആസിഡിക് ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം.

 

പാചകത്തിന് ഉപയോ​ഗിച്ച എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അതിന്റെ ​ഗുണനിലവാരത്തേയും സുരക്ഷയേയും ബാധിക്കുന്ന രാസമാറ്റങ്ങൾ സംഭവിക്കാം. എണ്ണ പലതവണ ചൂടാക്കുന്നത് ​ഇവയിലെ ട്രാൻസ് ഫാറ്റുകൾ വർധിപ്പിക്കാൻ കാരണമാകുമെന്ന് പറയുന്നു. ഇവ ശരീരത്തിൽ വീക്കത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.

 

കൂണുകൾ വെള്ളം വേ​ഗത്തിൽ ആ​ഗിരണം ചെയ്യുന്നു. അതിനാൽ ബാക്ടീരിയകൾ ഇവയിൽ അതിവേ​ഗത്തിൽ വളരുന്നു. കൂൺ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടകാരികളായ ബാ​ക്ടീരിയകൾക്ക് വളരാൻ സാഹചര്യമൊരുക്കുന്നു. ഇത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. കൂണുകളിൽ നിറയെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ, പാകം ചെയ്ത കൂൺ വീണ്ടും ചൂടാക്കുമ്പോൾ ഈ പ്രോട്ടീനുകൾ ഇല്ലാതാവുകയും, അവ കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

 

Share news