KOYILANDY DIARY

The Perfect News Portal

  ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 6ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കരാട്ടെ അസോസിയേഷൻ ഓഫ് കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 2022 നവംബർ 6ന് ഞായറാഴ്ച കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ വച്ച് നടക്കും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള എട്ടോളം കരാട്ടെ സ്റ്റൈലുകളിൽ ഉള്ള മുന്നൂറോളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ചാമ്പ്യൻഷിപ്പിന്റെ റഫറി പാനൽ നിയന്ത്രിക്കുന്നതിന് വേൾഡ് കരാത്തെ റഫറിയും കേരള കരാത്തെ റഫറി കമ്മീഷൻ ചെയർമാനും കേരളത്തിൽ നിന്നുള്ള ഏക വേൾഡ് കരാത്തെ റഫറിയുമായ ഡോ: ഷിഹാൻ ഷാജി എസ് കൊട്ടാരം ആണ്. 6ന് ഞായറാഴ്ച രാവിലെ എട്ടുമണിക്ക്  കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം നിർവഹിക്കും.
നഗരസഭ കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി അദ്ധ്യക്ഷതവഹിക്കും. സെൻട്രൽ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സി ഗോപകുമാർ, പിടിഎ പ്രസിഡണ്ട് അരുൺ സി കെ എന്നിവർ സംസാരിക്കും.