KOYILANDY DIARY

The Perfect News Portal

വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ കൊടിയേറ്റം

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ കൊടിയേറ്റം. കടലിൻ്റെ ഇരമ്പലിൽ അമ്മേ ശരണം വിളികളോടെയാണ് ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാറിൻ്റെ മുഖ്യകാർമികത്വത്തില്‍ കൊടിയേറ്റം നടന്നത്. 22 ന് ഉത്സവം സമാപിക്കും.

111111

  • 16 ന് രാത്രി 8 മണിക്ക് സനാതന ധർമ്മം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം.
  • 17 ന് രാത്രി 8 മണി കലാമണ്ഡലം വിഷ്ണു ഗുപ്തൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ.
  • 18 ന് രാത്രി 9 മണിക്ക് ഭക്തിഗാനസുധ\.
  • 19 ന് വൈകു6 മണിക്ക്. കുമാരി ഭദ്ര അവതരിപ്പിക്കുന്ന സോപാന സംഗീതം രാത്രി 8.30 ന് സ്കോളർഷിപ്പ് വിതരണം, 9.30 ന് പ്രാദേശിക പരിപാടികൾ.
  • 20ന് ചെറിയ വിളക്ക് – രാത്രി 8 ന് തായമ്പക, 10 ന് സംഗീത സന്ധ്യ, 21 ന് വലിയ വിളക്ക്. രാവിലെയും, വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 7.30 ന് പോരുർ ഉണ്ണികൃഷ്ണൻ, ഉദയൻ നമ്പൂതിരി ,യുടെയും ഡബിൾ തായമ്പക. രാത്രി 10 മണി മെഗാ ഗാനമേള, രാത്രി 1-15ന് നാന്തകം എഴുന്നള്ളിപ്പ്.
  • 22 ന് താലപ്പൊലി, രാവിലെ 9ന് നെയ് ശീവേലി, വൈകീട്ട് 4ന് – ദേവി ഗാനവും നൃത്തവും, 6 – 15 ന് പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളിപ്പ് കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരൻമാരും തദ്ദേശീയ വാദ്യക്കാരും അണിനിരക്കുന്നു 11 മണിക്ക് വെടിക്കെട്ട്. 11.30 ഗുരുതി തർപ്പണം, പുലർച്ചെ 4 മണി ശ്രീഭൂതബലിയോടെ ഉൽസവം സമാപിക്കും.