KOYILANDY DIARY.COM

The Perfect News Portal

മഴക്കൊപ്പം ചുഴലിക്കാറ്റും; വിയ്യൂരിൽ വ്യാപക നഷ്ടം

കൊയിലാണ്ടി: കനത്ത മഴയിൽ വിയ്യൂരിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകീട്ട് പെയ്ത കനത്ത വേനൽ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും കെട്ടിങ്ങളും വൈദ്യുതി ലൈനുകളും തകർന്നു. കക്കുളം പാടശേഖരത്ത് കുലച്ചതും കുലക്കാറായതും ഉൾപ്പടെ 200 ഓളം വാഴകൾ നിലംപതിച്ചു. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതായി കർഷകർ പറഞ്ഞു.