KOYILANDY DIARY

The Perfect News Portal

സിപിഐ(എം) കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു

കൊയിലണ്ടി: സിപിഐ(എം) കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യൻ്റെ കൊലപാതകത്തിൽ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷനും, ഹോട്ടൽ & റെസ്റ്റോറൻ്റേഴ്സ് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടിയുടെ ശാന്തമായ അന്തരീക്ഷം തകർക്കാനേ ഇത്തരം കൊലപാതകങ്ങൾ ഉപകരിക്കുകയുള്ളുവെന്ന് നേതാക്കൾ പ്രതികരിച്ചു.
സംഭവത്തിൽ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇരു സംഘടകളുടെയും നേതാക്കൾ ആവശ്യപ്പെട്ടു. കെഎംഎ പ്രസിഡണ്ട് കെ കെ നിയാസ്, ഹോട്ടൽ & റെസ്റ്റോറൻ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി വി  സാദിക്ക് എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.