KOYILANDY DIARY.COM

The Perfect News Portal

കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

.

കോട്ടയം: സിനിമ ടെലിവിഷന്‍ താരം കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഇന്‍ഷുറന്‍സ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടു. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള്‍ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്‍. നീണ്ടകാലമായി കേസില്‍ പരിശോധനകളും വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു.

ഉത്തരവിലെ വിശദമായ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. 2023 ജൂണ്‍ 5-ന് തൃശ്ശൂരിലെ കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിക്കുന്നത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

Share news